മട്ടന്നൂർ: സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്‌സ്‌പ്രസ് ക്യാബിൻ ക്രൂ അംഗം കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. കൊൽക്കത്ത സ്വദേശി സുരഭി ഖാതുനെയാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. 60 ലക്ഷത്തോളം രൂപ വിലവരുന്ന 850 ഗ്രാം സ്വർണമാണ് ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
28ന് വൈകിട്ടാണ് മസ്‌കത്തിൽ നിന്നെത്തിയ വിമാനത്തിലെ എയർ ഹോസ്‌റ്റസ് ആയ സുരഭിയെ ഡിആർഐ പിടികൂടിയത്. നാല് കാപ്‌സ്യൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. സുരഭിയെ കോടതി റിമാൻഡ് ചെയ്‌തു. സഹായിയെ ചോദ്യം ചെയ്യുകയാണ്. അതേസമയം, മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാകുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണിതെന്ന് ഡിആർഐ പ്രതികരിച്ചു.
Most Read| മലബാറിലെ പ്ളസ് വൺ സീറ്റ് പ്രതിസന്ധി; ലീഗ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു