ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ശ്രീലങ്കയിൽ നിന്നും എത്തിയ സ്‌ത്രീയുടെ പക്കൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഒരു കിലോയിലധികം രൂപയുടെ സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചു.
59.26 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് അധികൃതർ പിടികൂടിയത്. 1.27 കിലോഗ്രാം വരുന്ന സ്വർണം അടിവസ്‍ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. യുവതിയെ നിലവിൽ പോലീസ് അറസ്‌റ്റ് ചെയ്‌തു.
Read also: രാഹുൽ ബാത്ത്റൂം ഉൽഘാടനം ചെയ്യുന്ന എംപി; രൂക്ഷ വിമർശനവുമായി പി ഗഗാറിൻ