രാഹുൽ ബാത്ത്റൂം ഉൽഘാടനം ചെയ്യുന്ന എംപി; രൂക്ഷ വിമർശനവുമായി പി ഗഗാറിൻ

By Trainee Reporter, Malabar News
P. Gagarin harsh criticism agnist rahul gandi mp
Ajwa Travels

വയനാട്: രാഹുൽ ഗാന്ധിക്ക് എതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ. മണ്ഡലത്തിൽ സന്ദർശനം നടത്തുമ്പോൾ പഞ്ചായത്ത് ഓഫിസിലെ ബാത്ത്റൂം ഉൽഘാടനം ചെയ്യുന്ന എംപിയാണ് രാഹുലെന്ന് പി ഗഗാറിൻ വിമർശിച്ചു. വയനാട്ടിൽ വന്നാൽ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് രാഹുൽഗാന്ധി എംപിക്ക് അറിയില്ലെന്നും അദ്ദേഹം വിമർശിച്ചു.

വയനാടിനെ കുറിച്ച് രാഹുലിന് ഒന്നും അറിയില്ലെന്നും കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ ഗഗാറിൻ പറഞ്ഞു. രാഹുൽഗാന്ധി എന്താണ് ഈ നാടിനെ കുറിച്ച് മനസിലാക്കിയത്?. എന്തെങ്കിലും മനസിലാക്കിയ ആളാണെങ്കിൽ തരിയോട് പഞ്ചായത്ത് ഓഫിസിൽ പ്രസിഡണ്ടിനും അംഗങ്ങൾക്കും ഉണ്ടാക്കിയ ബാത്ത്റൂം ഉൽഘാടനം ചെയ്യാൻ പോകുമോ എന്നും അദ്ദേഹം ചോദിച്ചു.

മണ്ഡലത്തിൽ വന്നിട്ട് എന്താണ് ചെയ്യുന്നതെന്ന് രാഹുലിന് അറിയില്ല. എംപി എന്ന നിലയിൽ ബഫർ സോൺ വിഷയത്തിൽ രാഹുൽ ഇടപെടണം. ഇതാണ് എസ്എഫ്ഐ പറഞ്ഞത്. ഇപ്പോൾ വാർത്ത വന്നു. എംപി ഇടപെട്ടു. എസ്എഫ്ഐ സമരം ചെയ്‌ത ദിവസം രാഹുൽഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. എസ്എഫ്ഐ കുട്ടികൾ വിജയിച്ചുവെന്നും ഗഗാറിൻ പറഞ്ഞു.

എസ്എഫ്ഐ സമരത്തിൽ തെറ്റ് പറ്റിയെന്നും സമരം ചെയ്‌ത കുട്ടികളുടെ നടപടി തെറ്റായിരുന്നുവെന്ന് അന്ന് തന്നെ സിപിഐഎം തള്ളി പറഞ്ഞതാണ്. എന്നാൽ, ആ കുട്ടികളെ വേട്ടയാടാനാണ് കോൺഗ്രസ് ശ്രമമെങ്കിൽ അതിനെ പ്രതിരോധിക്കും. കുട്ടികൾക്ക് തെറ്റ് മനസിലാക്കി കൊടുത്ത അവരെ നല്ല കേഡർമാരായി മടക്കി കൊണ്ടുവരുമെന്നും ഗഗാറിൻ കൂട്ടിച്ചേർത്തു.

Most Read: വിജയ് ബാബുവിനെ പുറത്താക്കാൻ ആകില്ലെന്ന് ‘അമ്മ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE