വിജയ് ബാബുവിനെ പുറത്താക്കാൻ ആകില്ലെന്ന് ‘അമ്മ’

By Trainee Reporter, Malabar News
Vijay Babu -'Amma
Ajwa Travels

കൊച്ചി: കോടതി വിധി വരുന്നതിന് മുൻപ് നടൻ വിജയ് ബാബുവിനെ പുറത്താക്കാൻ ആകില്ലെന്ന് താരസംഘടനയായ ‘അമ്മ’. വിജയ് ബാബുവിനെതിരായ പീഡന പരാതി കോടതി പരിഗണനയിലാണ്. കോടതി വിധി വരുന്നതിന് മുൻപ് എടുത്തുചാടി തീരുമാനം എടുക്കാൻ ആകില്ലെന്ന് ഇടവേള ബാബു പറഞ്ഞു.

വിജയ് ബാബു നിരവധി ക്ളബുകളിൽ അംഗമാണ്. അമ്മ അതിൽ ഒരു ക്ളബ് മാത്രമാണ്. മറ്റു ക്ളബുകൾ വിജയ് ബാബുവിനെ പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു. വിജയ് ബാബുവിന്റെ വിഷയത്തിൽ പരാതി പരിഹാര സെല്ലിൽ നിന്നും രാജിവെച്ചവരുടെ രാജി സ്വീകരിച്ചതായും ഇടവേള ബാബു അറിയിച്ചു.

അമ്മക്ക് മാത്രമായി ഇനി ആഭ്യന്തര പരാതി പരിഹാര സമിതി(ഐസിസി) ഇല്ല. സിനിമക്ക് മൊത്തമായി ഫിലിം ചേംബറിന് കീഴിൽ ഒരു ഐസിസി ഉണ്ടാവും. അതിൽ അമ്മ പ്രതിനിധികൾ ഉണ്ടാകുമെന്നും ഇടവേള ബാബു വ്യക്‌തമാക്കി.

Most Read: കോഴിക്കോട് കോർപറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട്; ഏഴ് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE