കോട്ടയം ഡിസിസി ആക്രമണം; 5 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ

By Staff Reporter, Malabar News
ipl-betting-racket-
Ajwa Travels

കോട്ടയം: ഡിസിസി ഓഫിസ് ആക്രമിച്ച കേസിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ. ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ജോയിന്റ് സെക്രട്ടറി കെ മിഥുൻ, കമ്മറ്റിയംഗം വിഷ്‌ണു ഗോപാൽ, വിഷ്‌ണു രാജേന്ദ്രൻ, അരുൺകുമാർ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്‌റ്റ്.

എകെജി സെന്ററിനു നേരെ സ്‍ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിനു പിന്നാലെ വെള്ളിയാഴ്‌ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ എട്ടംഗസംഘം നടത്തിയ പ്രകടനത്തിനിടെ ഡിസിസി ഓഫിസിനു നേരെ തീപ്പന്തം എറിയുകയും ജനാലകൾ കല്ലെറിഞ്ഞു തകർക്കുകയും ചെയ്‌തത്‌.

ഇവരുടെ ചിത്രങ്ങൾ അപ്പോൾ തന്നെ പോലീസ് ഉദ്യോഗസ്‌ഥർ പകർത്തിയിരുന്നു. ഇതുകൂടാതെ പ്രതികൾ ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്‌റ്റ് വൈകുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു.

Read Also: വിപണി നേട്ടത്തോടെ തുടങ്ങി; സെൻസെക്‌സ് 118 പോയിന്റ് ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE