അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്ത കോവിഡ് കേസുകളിലും കുറവ് രേഖപ്പെടുത്തി. 1,251 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം തന്നെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 1,222 പേർ കൂടി രോഗ മുക്തരാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് രോഗബാധിതരായ ആകെ ആളുകളുടെ എണ്ണം 5,46,182 ആയി ഉയർന്നു. ഇവരിൽ 5,26,302 പേരും ഇതുവരെ രോഗമുക്തരായി.
കോവിഡ് ബാധയെ തുടർന്ന് 2 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,631 ആയി ഉയർന്നു. നിലവിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതും, രോഗമുക്തരുടെ എണ്ണം ഉയരുന്നതും രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്തുന്നുണ്ട്. നിലവിൽ 18,249 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 1,03,918 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Read also : ഹരിയാന മുഖ്യമന്ത്രിക്കെതിരെ കർഷക പ്രതിഷേധം; ലാത്തി ചാർജ്






































