ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിനെതിരായ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്ക് നേരെ ഹരിയാന പോലീസ് ലാത്തി വീശി. ഹന്‍സി പട്ടണത്തിലാണ് കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തിയത്. നിരവധി കർഷകർക്ക് പരിക്കേറ്റു. ഹിസാറിലെ കോവിഡ് ആശുപത്രി ഉൽഘാടനം ചെയ്യാൻ എത്തിയതായിരുന്നു ഖട്ടാര്‍.
കര്‍ഷക സമരം സംസ്ഥാനത്തെ ഗ്രാമങ്ങളിൽ കോവിഡ് വ്യാപിക്കാൻ കാരണമായെന്ന് ഖട്ടാര്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. സമരം ആറുമാസം പൂർത്തിയാവുന്ന മെയ് 26ന് കരിദിനമായി ആചരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചിരുന്നു. 26ന് എല്ലാവരും വീടുകളിലും വാഹനങ്ങളിലും കടകളിലും കരിങ്കൊടി ഉയർത്തണമെന്നും കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.
Read also: കോവിഡ് പ്രതിരോധം; സേവാഭാരതിക്ക് 18 കോടി നൽകി ട്വിറ്റർ