മലപ്പുറം : ജില്ലയിൽ വെന്റിലേറ്റർ കിട്ടാത്തതിനെ തുടർന്ന് കോവിഡ് രോഗി മരിച്ചതായി പരാതി. മലപ്പുറം പറവത്തൂർ സ്വദേശിനിയായ ഫാത്തിമ(63)യാണ് മരിച്ചത്. കോവിഡ് ബാധിതയായി ചികിൽസയിൽ കഴിഞ്ഞിരുന്ന ഫാത്തിമയെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും വെന്റിലേറ്റർ കിട്ടാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
കഴിഞ്ഞ മെയ് 10ആം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാത്തിമയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശ്വാസതടസം രൂക്ഷമാതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത്. മൂന്ന് ദിവസം മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പലയിടത്തും അന്വേഷിച്ചെങ്കിലും വെന്റിലേറ്റർ കിട്ടിയില്ലെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്.
Read also : പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്റ്റർ; പിന്നിൽ ആം ആദ്മിയെന്ന് പോലീസ്







































