ചെന്നൈ : തമിഴ്നാട്ടിൽ ചികിൽസ കിട്ടാതെ മരിക്കുന്ന കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ദിവസം മുതൽ ചികിൽസക്കായി സേലം സർക്കാർ ആശുപത്രിക്ക് മുന്നിൽ കാത്തുകിടന്ന 5 കോവിഡ് ബാധിതരാണ് ഇപ്പോൾ മരണപ്പെട്ടത്. ചികിൽസ തേടി നിരവധി ആശുപത്രികളിൽ ഇവർ കയറിയിറങ്ങിയിരുന്നു. സ്വകാര്യ ആശുപത്രികളെ അടക്കം സമീപിച്ചെങ്കിലും ഇവർക്ക് പ്രവേശനം ലഭിച്ചില്ല.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ ചികിൽസ കിട്ടാതെ, ഓക്സിജൻ ലഭിക്കാതെ ആളുകൾ മരിച്ചു വീഴുന്ന കാഴ്ച പ്രതിദിനം വർധിക്കുകയാണ്. തമിഴ്നാട്ടിൽ ഏറ്റവും ഒടുവിൽ ഈ ദാരുണ സംഭവം ഉണ്ടായത് സേലം സർക്കാർ ആശുപത്രിയിലാണ്. ഇന്നലെ വൈകിട്ട് മുതല്‍ ആംബുലന്‍സില്‍ കാത്തുകിടന്ന 2 സ്ത്രീകളും, 3 പുരുഷൻമാരും അടക്കം 5 പേർക്കാണ് ഒടുവിൽ ചികിൽസ കിട്ടാതെ ജീവൻ നഷ്ടമായത്.
നിലവിൽ രോഗബാധിതരായി സ്വകാര്യ ആംബുലൻസുകളിൽ ആശുപത്രികൾക്ക് മുന്നിൽ കാത്തുകിടക്കുന്നവരുടെ നീണ്ട നിരയാണ് ചെന്നൈ ഉൾപ്പടെയുള്ള നഗരങ്ങളിൽ കാണുന്നത്. കഴിഞ്ഞ ദിവസം മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 6 കോവിഡ് ബാധിതര്‍ മരിച്ചിരുന്നു. ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി ചെന്നൈയിൽ ഇതിനോടകം തന്നെ വാർ റൂം ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര് റൂമില്‍ ബന്ധപ്പെട്ടാല്‍ ഓക്സിജന്‍ ക്ഷാമം ഉടന്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
Read also : സിപിഐയുടെ മന്ത്രിമാരെയും തീരുമാനിച്ചു; മുഴുവൻ പുതുമുഖങ്ങൾ







































