സിപിഐയുടെ മന്ത്രിമാരെയും തീരുമാനിച്ചു; മുഴുവൻ പുതുമുഖങ്ങൾ

By Staff Reporter, Malabar News
cpi-ministers-deputy-speaker
Ajwa Travels

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് സിപിഐയിൽ നിന്ന് നാല് മന്ത്രിമാർ തിരഞ്ഞെടുക്കപ്പെട്ടു. പി പ്രസാദ്, കെ രാജൻ, ജിആർ അനിൽ, ചിഞ്ചുറാണി എന്നിവരെ സംസ്‌ഥാന കൗൺസിലാണ് തിരഞ്ഞെടുത്തത്. മന്ത്രിമാർ മുഴുവൻ പുതുമുഖങ്ങളാണ്. ഡെപ്യൂട്ടി സ്‌പീക്കറായി അടൂരിൽ നിന്നുള്ള ചിറ്റയം ഗോപകുമാറിനെയും തീരുമാനിച്ചു.

ചേർത്തലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പി പ്രസാദ് സിപിഐയുടെ സജീവ പ്രവർത്തകനും പരിസ്‌ഥിതി പ്രക്ഷോഭങ്ങളിലെ സ്‌ഥിരം മുഖവുമാണ്. ഒല്ലൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ രാജൻ കഴിഞ്ഞ മന്ത്രിസഭയുടെ അവസാന നാളുകളിൽ ക്യാബിനറ്റ് റാങ്കോടുകൂടി ചീഫ് വിപ്പായി പ്രവർത്തിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ചടയമംഗലം നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ജെ ചിഞ്ചുറാണി വിജയിച്ചു കയറിയത്. മഹിളാ സംഘത്തിന്റെ നേതാവായി ദീർഘകാലമായി പ്രവർത്തിക്കുന്ന ചിഞ്ചുറാണി സിപിഐയുടെ ദേശീയ കൗൺസിൽ അംഗം കൂടിയാണ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മണ്ഡലത്തിൽ നിന്നാണ് ജിആർ അനിൽ സഭയിലേക്ക് എത്തിയത്.

Read Also: രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ കെകെ ശൈലജയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE