പാലക്കാട്: കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ മരണപ്പെട്ട നഴ്സ് രമ്യയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രമ്യ കുഴഞ്ഞുവീണു മരണപ്പെട്ടത്. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ആദ്യം നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു.
അഗളി ദോണിഗുണ്ട് സ്വദേശിയാണ് 35 വയസുകാരിയായ രമ്യ. രാത്രിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലെ കസേരയില്‍ ഇരിക്കുകയും പെട്ടെന്നു കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്‌തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്‌ടർമാര്‍ അറിയിച്ചു. ഷിബുവാണ് ഭര്‍ത്താവ്, ആല്‍ബിൻ, മെല്‍ബിന്‍ എന്നിവര്‍ മക്കളാണ്.
Malabar News: ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു





































