ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു

By Staff Reporter, Malabar News
malappuram news
Ajwa Travels

മലപ്പുറം: ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു. ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുത പദ്ധതിയാണിത്. ആവശ്യത്തിന് മഴ ലഭിച്ചാൽ ഈ വർഷം 90 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഒന്നര മെഗാവാട്ടിന്റെ രണ്ടും അരമെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് വൈദ്യുതി നിലയത്തിലുള്ളത്. വെള്ളലഭ്യതയിലുണ്ടായ കുറവിനെ തുടർന്നാണ് നേരത്തെ ഇവിടെ വൈദ്യുതി ഉൽപാദനം നിർത്തിവെച്ചത്. എന്നാൽ അറബിക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് പദ്ധതിയുടെ വൃഷ്‌ടിപ്രദേശമായ പന്തീരായിരം വനമേഖലയിലെ വെള്ളരിമലയിൽ ഉൾപ്പടെ കനത്ത മഴ ലഭിച്ചതോടെയാണ് വൈദ്യുതി ഉൽപാദനം വീണ്ടും പുനരാരംഭിക്കുന്നത്.

ആഢ്യൻപാറയിൽ ഇപ്പോൾ മൂന്ന് ജനറേറ്ററുകളും പ്രവർത്തിപ്പിക്കുന്നുണ്ട്. പ്രതിദിനം മൂന്നര മെഗാവാട്ട് വൈദ്യുതിയാണ് ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്. മഴക്കുറവ് മൂലം ജൂൺ 14നാണ് കഴിഞ്ഞ വർഷം ഉൽപാദനം തുടങ്ങിയത്. ഈ വർഷം ഒരു മാസം മുൻപ് ഉൽപാദനം തുടങ്ങിയതിനാൽ കഴിഞ്ഞ വർഷത്തെ ഉൽപാദനമായ 70 ലക്ഷം യൂണിറ്റ് ഇക്കുറി 90 ലക്ഷമായി ഉയർത്താമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Malabar News: വടകരയിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE