കോഴിക്കോട് : ശക്‌തമായ മഴയെ തുടർന്ന് വയലിൽ വെള്ളം കയറിയതിനാൽ ചെറുവണ്ണൂർ കക്കറ മുക്കിൽ വാഴക്കൃഷി നശിക്കുന്നു. ഒരു മാസം കൂടി കഴിഞ്ഞാൽ വിളവെടുക്കേണ്ട വാഴകളാണ് നിലവിൽ വെള്ളം കയറി നശിക്കുന്നത്. മഴ തുടർന്നാൽ വയലിൽ വെള്ളം നിന്ന് വേര് ചീഞ്ഞ് വാഴ പൂർണമായി നശിക്കുമെന്നാണ് കർഷകർ വ്യക്‌തമാക്കുന്നത്.
പതിനായിരത്തോളം വാഴകളാണ് കക്കറ മുക്ക് പ്രദേശത്ത് മാത്രം വെള്ളത്തിലായത്. മാലേരി അമ്മദ്, മലയിൽ മൊയ്‌തു, കെകെ രജീഷ്, കരുവമ്പത്ത് ബാലൻ, മാലേരി കുഞ്ഞമ്മദ്, മാലേരി അബൂബക്കർ, സിഎം കുഞ്ഞരിയൻ, പുത്തൻ പുരയിൽ മീത്തൽ മൊയ്‌തു, നിരയിൽ പ്രശാന്ത്, കെകെ സത്യൻ, കെകെ പ്രകാശൻ തുടങ്ങി നിരവധി കർഷകരുടെ കൃഷികളാണ് നിലവിൽ വെള്ളം കയറി നശിക്കുന്നത്. ഇതേ തുടർന്ന് കർഷകർക്കുണ്ടായ നഷ്‌ടത്തിൽ അടിയന്തിരമായി നഷ്‌ടപരിഹാരം നൽകണമെന്നാണ് നിലവിൽ ആവശ്യം ഉയരുന്നത്.
Read also : നാരദ കേസ്; തൃണമൂൽ നേതാക്കളുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും








































