അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്‌ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച രാത്രി വരെയാണ് മുന്നറിയിപ്പ്.
ജനങ്ങള്‍ താമസ സ്‌ഥലങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമാണ് യെല്ലോ അലര്‍ട് സൂചിപ്പിക്കുന്നത്.
അതേസമയം രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ദൂരക്കാഴ്‌ച കുറയുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യത്തില്‍ നിരന്തരമായ ക്‌ളൗഡ് സീഡിങ് പ്രവര്‍ത്തനങ്ങളുടെ ഫലമായി യുഎഇയില്‍ കനത്ത മഴ ലഭിച്ചിരുന്നു. ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് കഴിഞ്ഞയാഴ്‌ച മഴ ലഭിച്ചത്.
Read Also: സർക്കാർ ജനവിശ്വാസത്തോട് നൂറ് ശതമാനം നീതി പുലർത്തും; എ വിജയരാഘവൻ








































