സർക്കാർ ജനവിശ്വാസത്തോട് നൂറ് ശതമാനം നീതി പുലർത്തും; എ വിജയരാഘവൻ

By Staff Reporter, Malabar News
Sudhakaran's target has been Pinarayi since he took over as KPCC president; A. Vijayaraghavan
Ajwa Travels

തിരുവനന്തപുരം: ജനങ്ങള്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിച്ച സര്‍ക്കാരാണ് അധികാരത്തിൽ എത്തിയതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ജനം അര്‍പ്പിച്ച വിശ്വാസത്തോട് സര്‍ക്കാര്‍ നൂറ് ശതമാനം നീതി പുലര്‍ത്തും. പ്രകടന പത്രിക അനുസരിച്ച് മുന്നോട്ട് പോകുമെന്നും വിജയരാഘവൻ പറഞ്ഞു.

കഴിഞ്ഞ തവണ 600 കാര്യങ്ങളാണ് പത്രികയില്‍ ഉണ്ടായിരുന്നതെങ്കിൽ കേരളത്തിലെ സമഗ്ര വികസനത്തിന് ഉതകുന്ന 900 പദ്ധതികളാണ് ഇപ്പോഴുള്ളത്. ഭാവി കേരളത്തിന്റെ സമഗ്ര വികസനമാണ് പ്രകടന പത്രികയെന്നും വിജയരാഘവൻ ചൂണ്ടിക്കാണിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ ഇന്ന് ഉച്ചയോടെയാണ് അധികാരമേറ്റത്. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരം ഏറ്റെടുത്തു.

Read Also: ‘കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ’; സര്‍ക്കാരിന് ആശംസകൾ നേർന്ന് മോഹന്‍ലാല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE