‘കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ’; സര്‍ക്കാരിന് ആശംസകൾ നേർന്ന് മോഹന്‍ലാല്‍

By Staff Reporter, Malabar News
pinarayi-mohanlal
Ajwa Travels

തിരുവനന്തപുരം: സത്യപ്രതിജ്‌ഞ ചെയ്‌ത്‌ വീണ്ടും അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍. സമഗ്ര മേഖലകളിലും പുതിയ മാറ്റങ്ങള്‍ ഉണ്ടാവട്ടെയെന്നും കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്നും മോഹന്‍ലാല്‍ ആശംസിച്ചു. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ ആശംസ.

മുഖ്യമന്ത്രിക്കൊപ്പമുള്ള തന്റെ ചിത്രവും ആശംസകൾക്കൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. പുതിയ ഒരു തുടക്കത്തിലേക്ക് കാല്‍വെക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് എല്ലാവിധ ആശംസകളും നേരുന്നതായി താരം പറഞ്ഞു. ‘സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങള്‍ വരട്ടെ. കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ. സ്‌നേഹാദരങ്ങളോടെ മോഹന്‍ലാല്‍’; അദ്ദേഹം കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റ പിണറായി വിജയന് അഭിനന്ദനം അറിയിച്ചിരുന്നു. മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരത്തിലേറുന്ന പിണറായി വിജയന് അഭിനന്ദനങ്ങൾ എന്നാണ് മോദി ട്വീറ്റ് ചെയ്‌തത്‌.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനും മുഖ്യമന്ത്രിക്ക് അഭിനന്ദനം അറിയിച്ചിരുന്നു. കൂടാതെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരും പിണറായി വിജയന് ആശംസകൾ നേർന്നു.

Read Also: ‘കേരളത്തിന് എത്ര ഡോസ് വാക്‌സിന്‍ നൽകിയെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കണം’; കേന്ദ്രത്തോട് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE