തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തിൽ ഹൈക്കമാൻഡിനെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. തീരുമാനം ഹൈക്കമാന്‍ഡ് ഉടൻ പ്രഖ്യാപിക്കും. നിയമസഭ തുടങ്ങിയ ശേഷം പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത സ്‌ഥിതി ഉണ്ടായിട്ടുണ്ട്. ഇത് സർക്കാർ ഉണ്ടാക്കുന്ന കാര്യമല്ല. നേതൃത്വം മാറണോ എന്ന കാര്യത്തിലുള്ള അഭിപ്രായവും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് ആരാണ് എന്നത് തർക്കത്തിന്റെ വിഷയമല്ല. തർക്കങ്ങൾ അല്ല അഭിപ്രായങ്ങളാവുന്നത്. സ്വന്തമായി അഭിപ്രായമുള്ള പാർട്ടിയാണ് കോൺഗ്രസ് എന്നും കെവി തോമസ് പ്രതികരിച്ചു. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന ഈ മാസം 24ന് പ്രതിപക്ഷ നേതാവ് സഭയിൽ ഉണ്ടാകുമെന്നും അതിൽ ആർക്കും ആശങ്ക വേണ്ടെന്നും നേരത്തെ കെ മുരളീധരനും പറഞ്ഞിരുന്നു.
Read Also: കോവിഡ് പ്രതിരോധം; കേരളത്തെ വീണ്ടും പ്രശംസിച്ച് കേന്ദ്രം







































