കോവിഡ് പ്രതിരോധം; കേരളത്തെ വീണ്ടും പ്രശംസിച്ച് കേന്ദ്രം

By Staff Reporter, Malabar News
covid-kerala
Representational Image
Ajwa Travels

ന്യൂഡെൽഹി: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വീണ്ടും പ്രശംസിച്ചു കേന്ദ്രസര്‍ക്കാര്‍. ഓക്‌സിജന്‍ ഫലപ്രദമായി ഉപയോഗിച്ചതിനാണ് പ്രശംസ. കോവിഡ് നഴ്‌സുമാരെ നിയമിച്ചത് മാതൃകാപരമെന്നും മറ്റ് സംസ്‌ഥാനങ്ങളോടും ഈ മാതൃക പിന്തുടരാനും കേന്ദ്രം നിര്‍ദേശം നല്‍കി. വിവിധ സംസ്ഥാനങ്ങള്‍ അവിഷ്‌ക്കരിച്ച 14 മികച്ച മാതൃകകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നോട്ട് വച്ചിരിക്കുന്നത്.

18,20 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ ജില്ലാ കളക്‌ടര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് കോവിഡ് പ്രതിരോധത്തിന്റെ മാതൃകകള്‍ പരിശോധിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കോവിഡുമായി ബന്ധപ്പെട്ട് ജില്ലകളില്‍ നടപ്പാക്കിയ മികച്ച മാതൃകകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പങ്കുവെച്ചത്.

വിവിധ സംസ്‌ഥാനങ്ങളുടേതായി 14 മികച്ച മാതൃകകളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചത്. ഓക്‌സിജന്‍ മാനേജ്മെന്റില്‍ കേരളത്തിന് അംഗീകാരം ലഭിച്ചു. ഓക്‌സിജന്‍ ഫലപ്രദമായി ഉപയോഗിച്ചതിനാണ് പ്രശംസ പിടിച്ചുപറ്റിയത്.

എറണാകുളം ജില്ലയിൽ നടപ്പാക്കിയ ഓക്‌സിജൻ നഴ്‌സ് മാതൃക ഏറെ ശ്രദ്ധിക്കപ്പെട്ടു. ആശുപത്രികളിൽ ഓക്‌സിജൻ വിതരണം തുല്യമായി നടത്താൻ കേരളത്തിൽ ആരംഭിച്ച പദ്ധതിയാണ് ഓക്‌സിജൻ നഴ്‌സ്‌.

Read Also: 50 ശതമാനം ആളുകളും രാജ്യത്ത് മാസ്‌ക് ധരിക്കുന്നില്ല; റിപ്പോർടുകൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE