കോവിഡ് വ്യാപനം; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐഎംഎ

നിലവിലെ തരംഗം ശക്‌തി കുറഞ്ഞതാണെന്നും ആർജിത പ്രതിരോധ ശേഷി ഗുണം ചെയ്യുമെന്നും ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് വ്യക്‌തമാക്കി.

By Web Desk, Malabar News
Covid;
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് ഡോ.സുൾഫിക്കർ നൂഹു. നിലവിലെ തരംഗം ശക്‌തി കുറഞ്ഞതാണെന്നും ആർജിത പ്രതിരോധ ശേഷി ഗുണം ചെയ്യുമെന്നും ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് സ്വകാര്യ വാർത്താ ചാനലിനോട് വ്യക്‌തമാക്കി.

അതേസമയം കോവിഡ് വ്യാപനം പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്ത് ജാഗ്രതയും മുൻകരുതലും തുടരണമെന്നും ഐഎംഎ ഓർമിപ്പിച്ചു. പ്രായമായവരും രോഗികളും ജാഗ്രത പുലർത്തണം. സംസ്‌ഥാനത്ത് കോവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ഐഎംഎ സർക്കാരിന് വിവിധ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

സംസ്‌ഥാനത്ത് കൂടുതൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടുകൾ പ്രവർത്തന സജ്‌ജമാക്കണമെന്ന് ഐഎംഎ പറഞ്ഞു. മറ്റ് വകഭേദങ്ങൾ ഉണ്ടോയെന്നറിയാൻ ജനിതക ശ്രേണീകരണം ശക്‌തിപ്പെടുത്തണം. സർക്കാർ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിൽസാ സംവിധാനം ഉറപ്പുവരുത്തണമെന്നും ഐഎംഎ വ്യക്‌തമാക്കി.

National News: ‘പ്രതിപക്ഷ കൂട്ടായ്‌മയുടെ നേതൃസ്‌ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണം’; ശശി തരൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE