ഡെൽഹി: കോവിഡിന് പിന്നാലെ ബ്ളാക്ക് ഫംഗസ് പിടിപെട്ട ഇന്ത്യൻ ഷൂട്ടിംഗ് പരിശീലക മൊണാലി ഗോർഹെ അന്തരിച്ചു. 44 വയസായിരുന്നു. ദേശീയ റൈഫിൾ അസോസിയേഷൻ മരണവിവരം സ്‌ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ ഷൂട്ടിങ് ടീമിലെ കോർ ഗ്രൂപ്പ് അംഗവും പിസ്‌റ്റൽ കോച്ചുമായിരുന്ന മൊണാലി കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. എന്നാൽ 15 ദിവസത്തെ ചികിൽസയ്‌ക്ക് പിന്നാലെ ഇവർക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിക്കുക ആയിരുന്നു. മൊണാലിയുടെ പിതാവ് മനോഹർ ഗോർഹെ വ്യാഴാഴ്‌ച കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.
2016ലെ സാഫ് ഗെയിംസിനുള്ള ശ്രീലങ്കൻ ടീമിനേയും മൊണാലി പരിശീലിപ്പിച്ചിട്ടുണ്ട്. ടീം ടൂർണമെന്റിൽ വെങ്കല മെഡൽ നേടിയിരുന്നു. നാസിക്കിലെ ആദ്യ ഷൂട്ടിങ് ബാച്ചിൽ അംഗമായിരുന്ന ഇവർ ജർമനിയിൽ നിന്ന് ഐഎസ്എസ്എഫ് കോച്ചിങ് സർട്ടിഫിക്കറ്റും കരസ്‌ഥമാക്കിയിട്ടുണ്ട്.
Read Also: ഗ്രാമങ്ങളിൽ കോവിഡ് ബാധ ഉണ്ടാവാൻ കാരണം കർഷക സമരം; ഹരിയാന സർക്കാർ