രാജ്യത്തെ കോവിഡ് മരണ സംഖ്യ 5 ലക്ഷം കടന്നു

By Staff Reporter, Malabar News
Covid-Death-in-India-
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ ആകെ കോവിഡ് മരണങ്ങൾ 5 ലക്ഷം കടന്നു. വെള്ളിയാഴ്‌ച 1070 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. പുതുതായി കൂട്ടിച്ചേർത്തവ ഉൾപ്പെടെ കേരളത്തിലാണ് കൂടുതൽ മരണങ്ങൾ സ്‌ഥിരീകരിച്ചത്‌, 595 മരണം. മഹാരാഷ്‌ട്രയിൽ 81, കർണാടകയിൽ 53 മരണങ്ങളും റിപ്പോർട് ചെയ്‌തു. രാജ്യത്ത് 1,27,496 പുതിയ കോവിഡ് കേസുകളാണ് വെള്ളിയാഴ്‌ച രേഖപ്പെടുത്തിയത്.

രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 4.2 കോടിയിലെത്തി. ആശ്വാസമായി സജീവ കേസുകൾ 13.4 ലക്ഷമായി കുറഞ്ഞു. കേരളത്തിൽ വെള്ളിയാഴ്‌ച 38,684 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കർണാടക (14,950), മഹാരാഷ്‌ട്ര (13,840) എന്നിങ്ങനെയാണ് മറ്റ് സംസ്‌ഥാനങ്ങളുടെ കണക്കുകൾ. ഇന്നലെ രാത്രി 10 വരെ പുറത്തിറക്കിയ സംസ്‌ഥാന ബുള്ളറ്റിനുകളുടെ അടിസ്‌ഥാനത്തിലാണ് ഇത്.

അതേസമയം ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ജാർഖണ്ഡ്, ലഡാക്ക്, ലക്ഷദ്വീപ്, ത്രിപുര എന്നിവ കഴിഞ്ഞ ദിവസത്തെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജനസംഖ്യയുടെ 93.2 ശതമാനം പേർക്ക് കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്‌സിൻ നൽകിയിട്ടുണ്ട്. 71.3 ശതമാനം പേർക്ക് രണ്ട് ഡോസുകളും ലഭിച്ചു. 15-17 വയസ് പ്രായമുള്ള കൂട്ടത്തിൽ ജനസംഖ്യയുടെ 72 ശതമാനം പേർക്കും ആദ്യ ഡോസ് ലഭിച്ചു.

Read Also: വാവ സുരേഷ് മുറിയിലൂടെ നടന്നു; ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE