കൽപ്പറ്റ: കോവിഡുമായി ബന്ധപ്പെട്ട് ആദിവാസി ജനവിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങൾ നടപ്പാക്കാനും, ആദിവാസി വിദ്യാർഥികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട സഹായം നൽകാനും ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രൈബൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു.
ഹെൽപ് ഡെസ്‌കിന്റെ ഉൽഘാടനം മുൻ എംഎൽഎ സികെ ശശീന്ദ്രൻ നിർവഹിച്ചു. കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് സേവനങ്ങൾ ലഭ്യമാക്കുക. ഫോൺ: 99619 48026, 04936 207000.
Read Also: രണ്ടാം നിരയിലാണ്, പ്രവർത്തനത്തിലെ ശരികൾ കാലം വിലയിരുത്തട്ടെ; രമേശ് ചെന്നിത്തല






































