തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരടക്കം ഓഫിസ് സ്റ്റാഫുകളുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വം ഇന്ന് തീരുമാനമെടുക്കും. അടുത്ത വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഊന്നൽ നൽകേണ്ട വിഷയങ്ങളും ചർച്ച ചെയ്തേക്കും.
അതേസമയം, നാല് സെക്രട്ടറിയേറ്റ് അംഗങ്ങൾ മന്ത്രിമാരായതോടെ മുൻ മന്ത്രി ഇപി ജയരാജൻ എകെജി സെന്റർ കേന്ദ്രീകരിച്ച് മുഴുവൻ സമയ പ്രവർത്തനങ്ങളിലേക്ക് മാറും. മുൻ മന്ത്രിമാരും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുമായ കെകെ ശൈലജ, എംഎം മണി, ടിപി രാമകൃഷ്ണൻ എന്നിവർക്കും പുതിയ സംഘടനാ ചുമതലകൾ നൽകിയേക്കും.
Also Read: രണ്ടാം ഇടതു പക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്






































