രണ്ടാം ഇടതു പക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

By News Desk, Malabar News
niyamasabha-from-tomorrow
Representational image
Ajwa Travels

തിരുവനന്തപുരം: രണ്ടാം ഇടതു പക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. കോവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും ഊന്നിയായിരിക്കും നയപ്രഖ്യാപനം.

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന നയപ്രഖ്യാപനത്തിൽ കൂടുതൽ പ്രാധാന്യം ആരോഗ്യ മേഖലയ്‌ക്ക്‌ തന്നെയായിരിക്കും. ദാരിദ്ര്യ നിർമാർജനം, എല്ലാവർക്കും പാർപ്പിടം, അതിവേഗ സിവിൽ ലൈൻ പാത, കെ ഫോൺ, സ്‌മാർട്ട് കിച്ചൺ തുടങ്ങിയ കാര്യങ്ങളും നയപ്രഖ്യാപനത്തിൽ ഉൾപ്പെടും.

ആരോഗ്യ പ്രശ്‌നങ്ങളാൽ കഴിഞ്ഞ ദിവസം സഭയിൽ എത്താതിരുന്ന മന്ത്രി വി അബ്‌ദു റഹ്‌മാൻ, നെൻമാറ എംഎൽഎ കെ ബാബു എന്നിവർ രാവിലെ എട്ടുമണിക്ക് സ്‌പീക്കർക്ക് മുൻപാകെ സത്യപ്രതിജ്‌ഞ ചെയ്യും. കോവിഡ് ബാധിതനായി വിശ്രമത്തിലുള്ള എം വിൻസന്റ് എംഎൽഎയും സത്യപ്രതിജ്‌ഞ ചെയ്‌തിട്ടില്ല. അദ്ദേഹം വരും ദിവസങ്ങളിൽ സഭയിലെത്തും.

National News: ടിപിആർ 10 ശതമാനമെങ്കിൽ നിയന്ത്രണം തുടരണം; കോവിഡ് മാർഗനിർദ്ദേശം നീട്ടി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE