ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തത് 1,86,364 കോവിഡ് കേസുകൾ. 44 ദിവസത്തിനിടെ റിപ്പോര്‍ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ടെങ്കിലും മരണസംഖ്യ കുറയാതെ നില്‍ക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നു. 3660 മരണങ്ങളാണ് ഒരു ദിവസത്തിനിടെ റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്. അതേസമയം 2,59,459 ആളുകൾ രോഗമുക്‌തിയും നേടി.
രാജ്യത്ത് ഇതുവരെ 2,75,55,457 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. ഇതില്‍ 2,48,93,410 പേര്‍ രോഗമുക്‌തി നേടി. ഇതുവരെ 3,18,895 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ 23,43,152 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,70,508 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് കണക്കുകള്‍ അനുസരിച്ച് ഇതുവരെ 33,90,39,861 പരിശോധനകളാണ് രാജ്യത്ത് നടന്നിട്ടുള്ളത്.
പ്രതിദിന കോവിഡ് കണക്കുകളില്‍ മഹാരാഷ്‍ട്ര, പശ്‌ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളാണ് മുന്നിട്ട് നില്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ നിന്നും വ്യത്യാസമായി കോവിഡ് രണ്ടാം വ്യാപനം ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഈ സംസ്‌ഥാനങ്ങളില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് കേസുകളില്‍ വൻ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
Read Also: കെ ഫോൺ ഉൾപ്പടെയുള്ളവ സംസ്‌ഥാനത്തിന്റെ ഗതി മാറ്റും, സ്‌ത്രീ സമത്വത്തിന് പ്രാധാന്യം; നയപ്രഖ്യാപനം








































