കണ്ണൂരിൽ മൊബൈൽ വാക്‌സിനേഷന് തുടക്കമായി; 2 ട്രാവലറുകൾ ജില്ലാ പഞ്ചായത്ത് നൽകും

By News Desk, Malabar News
kerala get 5.54 lakh dose vaccine
Representational Image
Ajwa Travels

കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വാക്‌സിനേഷൻ പദ്ധതിക്ക് തുടക്കമായി. കിടപ്പുരോഗികൾക്ക് കോവിഡ് വാക്‌സിൻ നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ 2 മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകളുടെ ഫ്‌ളാഗ് ഓഫ് വാക്‌സിൻ ചലഞ്ചിലൂടെ ശ്രദ്ധേയനായ ചാലോടൻ ജനാർദ്ദനൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അധ്യക്ഷത വഹിച്ചു.

മൊബൈൽ വാക്‌സിനേഷനായി 2 ട്രാവലറുകളും ഡ്രൈവർമാരെയും ഇന്ധനവും ജില്ലാ പഞ്ചായത്ത് നൽകും. ആവശ്യമായ ഡോക്‌ടർമാർ, നഴ്‌സുമാർ മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെ ദേശീയ ആരോഗ്യ ദൗത്യം വഴിയാണു നിയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ ട്രൈബൽ മേഖലയിലും വൃദ്ധസദനങ്ങളിലുമാണ് മൊബൈൽ വാക്‌സിനേഷൻ യൂണിറ്റിന്റെ സേവനം ഉറപ്പാക്കുക.

Also Read: കോവിഡ് ചികിൽസാ നിരക്ക്; സ്വകാര്യ ആശുപത്രികൾ വീണ്ടും ഹൈക്കോടതിയെ സമീപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE