മലപ്പുറം: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ഏജന്റുമാരായ മൂന്നു യുവാക്കളെ കൽപകഞ്ചേരിയിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പിടികൂടിയ എട്ടംഗസംഘത്തെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
മീനടത്തൂര്‍ ചെമ്പ്ര തൊട്ടിയില്‍ മുഹമ്മദ് അജ്മല്‍, മാറഞ്ചേരി പെരുമ്പടപ്പ് മുല്ലക്കാട്ടു ഷുക്കൂര്‍, കോഴിക്കോട് എലത്തൂര്‍ ഒമാര്‍ ഹറൂണ്‍ എന്നിവരെയാണ് താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത്.
വിദേശത്തുള്ള ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്കുന്ന അന്താരാഷ്ട്ര റാക്കറ്റിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറയുന്നു. യുഎഇ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ ഇടപാടുകൾ. ഇടപാടുകാരുമായി ഇവർ ബന്ധപ്പെടുന്നത് വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ മെസഞ്ചര്‍ ആപ്പ്ളിക്കേഷനുകള്‍ വഴിയാണ്.
അക്കൗണ്ട് നമ്പറില്‍ പണം നിക്ഷേപിച്ചാല്‍ മയക്കുമരുന്ന് ഒളിപ്പിച്ചു വച്ചിട്ടുള്ള സ്ഥലത്തിന്റെ ഫോട്ടോ അയച്ചു കൊടുക്കുകയാണ് സംഘത്തിന്റെ രീതി. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഓരോ പ്രാവശ്യവും നടക്കുന്നത്. ഇവർക്ക് ലഭിക്കുന്ന മയക്ക് മരുന്നിന്റെ ഉറവിടം പോലീസ് അന്വേഷിച്ച് വരികയാണ്.
Malabar News: 30 വർഷമായി മാലിന്യം പേറി ഒഴുക്ക് നിലച്ച മമ്പലം-വാടിപ്പുറം തോട് ഇനി തടസമില്ലാതെ ഒഴുകും








































