ന്യൂഡെൽഹി: തുടർച്ചയായി മൂന്നാം ദിവസവും രണ്ടുലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തതിന്റെ ആശ്വാസത്തിൽ രാജ്യം. 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട് ചെയ്തത് 1,65,553 കേസുകളാണ്. കഴിഞ്ഞ ദിവസം 3,460 പേർ കോവിഡ് ബാധിച്ച് മരിച്ചു. 2,76,309 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,78,94,800 ആയി ഉയർന്നു. ഇതുവരെ 3,25,972 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.02 ശതമാനമായി കുറഞ്ഞു, തുടർച്ചയായ അഞ്ച് ദിവസങ്ങളായി ഇത് 10 ശതമാനത്തിന് താഴെയാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 9.36 ശതമാനമായി കുറയുകയും ചെയ്തു.
Read Also: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ ഒഴിവാക്കിയേക്കും; തീരുമാനം ചൊവ്വാഴ്ച







































