ന്യൂഡെൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ രാജ്യത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ എത്തുന്നത്.
അതേസമയം എന്തെങ്കിലും പുതിയ പ്രഖ്യാപനവുമായാണോ, അതോ കോവിഡ് സാഹചര്യം അവലോകനം ചെയ്തുകൊണ്ടുള്ള സന്ദേശമാണോ അദ്ദേഹം പങ്കുവെക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിൽ രാജ്യത്ത് മിക്ക ഘടകങ്ങളും കേന്ദ്ര സർക്കാരിന് പ്രതികൂലമാകുന്ന സാഹചര്യത്തിലാണ് നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
കോവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളും, പെട്രോൾ വില വർധനയും, സാമ്പത്തിക വളർച്ചയിലെ ഇടിവും കേന്ദ്രത്തിന് എതിരായ അന്തരീക്ഷമാണ് നിലവിൽ പൊതുസമൂഹത്തിൽ സൃഷ്ടിക്കുന്നത്. കൂടാതെ വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാക്സിനുകളുടെ സംഭരണവും വിതരണവും വീണ്ടും കേന്ദ്രം ഏറ്റെടുത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
Read also : കൊടകര കുഴൽപ്പണക്കേസ്; ഒത്തുതീർപ്പിന് നീക്കമെന്ന് വിഡി സതീശൻ








































