പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; ഇന്ന് വൈകുന്നേരം 5ന്

By Team Member, Malabar News
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ന്യൂഡെൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. നിലവിൽ രാജ്യത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം കുറയുന്ന പശ്‌ചാത്തലത്തിലാണ്‌ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കാൻ എത്തുന്നത്.

അതേസമയം എന്തെങ്കിലും പുതിയ പ്രഖ്യാപനവുമായാണോ, അതോ കോവിഡ് സാഹചര്യം അവലോകനം ചെയ്‌തുകൊണ്ടുള്ള സന്ദേശമാണോ അദ്ദേഹം പങ്കുവെക്കുകയെന്ന് വ്യക്‌തമാക്കിയിട്ടില്ല. നിലവിൽ രാജ്യത്ത് മിക്ക ഘടകങ്ങളും കേന്ദ്ര സർക്കാരിന് പ്രതികൂലമാകുന്ന സാഹചര്യത്തിലാണ് നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

കോവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളും, പെട്രോൾ വില വർധനയും,  സാമ്പത്തിക വളർച്ചയിലെ ഇടിവും കേന്ദ്രത്തിന് എതിരായ അന്തരീക്ഷമാണ് നിലവിൽ പൊതുസമൂഹത്തിൽ സൃഷ്‌ടിക്കുന്നത്‌. കൂടാതെ വാക്‌സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാക്‌സിനുകളുടെ സംഭരണവും വിതരണവും വീണ്ടും കേന്ദ്രം ഏറ്റെടുത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

Read also : കൊടകര കുഴൽപ്പണക്കേസ്; ഒത്തുതീർപ്പിന് നീക്കമെന്ന് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE