പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വനിതാ വിഭാഗം സിംഗിൾസ് ഫൈനൽ പോരാട്ടത്തിൽ റഷ്യൻ താരം അനസ്താനിയാ പവ്ള്യുചെങ്കോവയും ചെക്ക് താരം ബർബോറ ക്രസികോവയും ഏറ്റുമുട്ടും. നാളെയാണ് മൽസരം.
സെമി ഫൈനലിൽ സ്ളൊവേനിയൻ താരം തമറ സിഡാൻസെകിനെ പരാജയപ്പെടുത്തിയാണ് പവ്ള്യുചെങ്കോവ തന്റെ ആദ്യ ഗ്രാൻസ്ളാം ഫൈനലിൽ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു താരത്തിന്റെ ജയം. സ്കോർ 7-5, 6-3. മറ്റൊരു സെമിയിൽ ഗ്രീസ് താരം മരിയ സക്കറിയെ പരാജയപ്പെടുത്തിയാണ് ക്രസികോവ ഫൈനലിൽ കടന്നത്.
അതേസമയം മരിയ ഷറപ്പോവയ്ക്ക് ശേഷം ആറു വർഷങ്ങൾക്കിപ്പുറം ഒരു ഗ്രാൻസ്ളാം ഫൈനൽ കളിക്കുന്ന റഷ്യൻ താരം എന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് പവ്ള്യുചെങ്കോവ. 2007 മുതൽ ഗ്രാൻസ്ളാം മൽസരങ്ങൾ കളിക്കാൻ തുടങ്ങിയ താരം തന്റെ 52 ആം മൽസരത്തിലാണ് ഫൈനലിലേക്കുള്ള ടിക്കറ്റ് നേടുന്നത്.
Most Read: അടുത്ത 3 ദിവസം കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്







































