തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 12, 13, 14 തീയതികളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി രൂപം കൊള്ളുന്ന ന്യൂനമർദ്ദത്തെ തുടർന്നാണ് സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്. ശക്തമായ മഴയെ തുടർന്ന് 13ആം തീയതി തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 14ആം തീയതി ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചത്.
Read also : കൊച്ചി പീഡനം; മാര്ട്ടിന് ജോസഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും