മനാമ : ഹോം ക്വാറന്റൈന് ലംഘനം നടത്തിയ 34 പേര്‍ക്കെതിരെ ബഹ്റൈനില്‍ ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഇതില്‍ ഉള്‍പ്പെട്ട മൂന്ന് വിദേശികളെ നാട് കടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് നിരവധി നിയന്ത്രണങ്ങള്‍ കൊണ്ട് വന്നിരുന്നു. ഇവ കര്‍ശനമായും പാലിക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ക്വാറന്റൈന് ലംഘിച്ച 34 പേര്‍ക്ക് എതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇവര്‍ക്ക് 1000 ബഹ്റൈന്‍ ദിനാര്‍ മുതല്‍ 3000 ബഹ്റൈന്‍ ദിനാര്‍ വരെയാണ് കോടതി പിഴ ഈടാക്കിയിരുന്നത്. പിഴ ഈടാക്കുന്നതിനൊപ്പം തന്നെ മൂന്ന് വിദേശികളെ നാട് കടത്താനും കോടതി ഉത്തരവിട്ടു.
രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങള്‍ പുനഃരാരംഭിക്കുന്നതില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ലംഘിച്ചതിനും ഒരാള്‍ക്ക് 5000 ദിനാര്‍ പിഴ വിധിച്ചിരുന്നു. ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചു എന്ന കാരണത്തിനാണ് സ്ഥാപന ഉടമക്ക് എതിരെ കേസെടുത്ത് പിഴ ഈടാക്കിയത്.
Read also : ശ്രീറാം വെങ്കിട്ടരാമന് അന്ത്യശാസനം







































