തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിൽ ഉടൻ മദ്യം വിളമ്പില്ലെന്ന് സൂചന. ഇക്കാര്യത്തിൽ തിരക്കിട്ട തീരുമാനം വേണ്ടെന്നും ആലോചിച്ച് ചെയ്യാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. സംസ്ഥാനത്തെ കോവിഡ് വ്യാപനവും രാഷ്ട്രീയ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് തീരുമാനം നീട്ടിയത് എന്നാണ് റിപ്പോർട്ട്.
ബാറുകളിൽ മദ്യം വിളമ്പുന്നത് സംബന്ധിച്ച് എക്സൈസ് കമ്മീഷണർ നൽകിയ റിപ്പോർട്ടും ബാർ ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് കർണാടക, തമിഴ്‌നാട്, പഞ്ചാബ് സംസ്ഥാനങ്ങളെ പോലെ കേരളത്തിലും അനുമതി നൽകാൻ ആലോചിച്ചത്. എന്നാൽ പെട്ടന്ന് ബാർ തുറക്കുന്ന കാര്യം തീരുമാനിക്കേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
Also Read: പെരുമ്പാവൂരിൽ മൂന്ന് അൽ-ഖ്വയ്ദ തീവ്രവാദികൾ പിടിയിൽ
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ നാലായിരം കടക്കുകയും പല ഭാഗങ്ങളിലും സ്ഥിതി വഷളാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ബാർ തുറക്കാൻ അനുമതി നൽകുന്നത് സർക്കാരിനെതിരെ കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവച്ചേക്കും. നിലവിൽ കെടി ജലീലിനെ എൻഫോഴ്‌സ്‌മെന്റും എൻഐഎയും ചോദ്യം ചെയ്‌തതോടെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്.
Also Read: കേരളത്തിലും ‘ന്യോള്‍’ ചുഴലിക്കാറ്റിന്റെ സ്വാധീനം; അടുത്ത ദിവസങ്ങളിൽ കനത്ത മഴ






































