പെരുമ്പാവൂരിൽ മൂന്ന് അൽ-ഖ്വയ്ദ തീവ്രവാദികൾ പിടിയിൽ

By Desk Reporter, Malabar News
Malabar-News_NIA-Raid
Representational Image
Ajwa Travels

ന്യൂഡെൽഹി: പെരുമ്പാവൂരിൽ എൻഐഎ നടത്തിയ റെയ്‌ഡിൽ അൽ-ഖ്വയ്ദ ബന്ധം ആരോപിക്കപ്പെടുന്ന മൂന്നു പേർ പിടിയിൽ. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ എന്നീ ബംഗാള്‍ സ്വദേശികളാണ് കസ്‌റ്റഡിയിലുള്ളത്. ഇന്ന് പുലർച്ച നടത്തിയ റെയ്‌ഡിലാണ് ഇവർ പിടിയിലായതെന്ന് എൻഐഎ അറിയിച്ചു. ഇവർ പെരുമ്പാവൂരിൽ തൊഴിലാളികളായി കഴിയുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി നടത്തിയ റെയ്‌ഡിൽ ആകെ ഒൻപത് പേരാണ് പിടിയിലായതെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.

Also Read:  ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തു; ശിവശങ്കറിനെ ചോദ്യം ചെയ്യും

രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദ ഗ്രൂപ്പിനെക്കുറിച്ച് ഈ മാസം 11നാണ് വിവരം കിട്ടിയത്. ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എൻഐഎ പറയുന്നു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു. ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്‌തുക്കളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐഎ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE