പഹൽഗാം ഭീകരാക്രമണം; ഹാഫിസ് സെയ്‌ദിന് സമൻസ് അയക്കാൻ എൻഐഎ കോടതി

ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയിബ സ്‌ഥാപകൻ ഹാഫിസ് സയീദിനോട് ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാകണമെന്നാണ് സമൻസിൽ നിർദ്ദേശിക്കുക.

By Senior Reporter, Malabar News
Hafiz_Saeed-interpol-red corner-notice
ഹാഫിസ് സെയ്‌ദ്

ന്യൂഡെൽഹി: ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയിബ സ്‌ഥാപകൻ ഹാഫിസ് സെയ്‌ദിന് സമൻസ് അയക്കാൻ എൻഐഎ കോടതി. പഹൽഗാം ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസിന്റെ വിചാരണയ്‌ക്ക് ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാകണമെന്നാണ് സമൻസിൽ നിർദ്ദേശിക്കുന്നത്.

നിലവിൽ പാക്കിസ്‌ഥാനിലുള്ള ഹാഫിസിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുഖേനയാണ് സമൻസ് അയക്കുക. നേരത്തെ, ഹാഫിസ് സെയ്‌ദിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2025 ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാളാണ് സെയ്‌ദ്.

അന്നത്തെ ആക്രമണത്തിൽ ഒരു പ്രദേശവാസി ഉൾപ്പടെ 25 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ജൂലൈ മാസത്തിൽ ഫയൽ ചെയ്‌ത അനുബന്ധ കുറ്റപത്രത്തിലാണ് എൻഐഎ ഹാഫിസ് സെയ്‌ദിന്റെ പേര് ഉൾപ്പെടുത്തിയിട്ടുള്ളത്. കോടതിക്ക് മുമ്പാകെ ഹാജരാകാതിരിക്കുന്ന പക്ഷം സെയ്‌ദിന്റെ അഭാവത്തിൽ വിചാരണ നടപടികൾ നടക്കും.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 356ആം പ്രകാരമായിരിക്കും ഇത്. നിയമ നടപടികളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഒളിവിൽ പോയതും, പെട്ടെന്ന് അറസ്‌റ്റിലാകാൻ സാധ്യതയില്ലാത്തതുമായ പിടികിട്ടാപ്പുള്ളിക്കെതിരെ അന്വേഷണമോ വിചാരണയോ നടത്താനും വിധി പുറപ്പെടുവിക്കാനും കോടതിക്ക് അനുമതി നൽകുന്ന വ്യവസ്‌ഥയാണിത്.

Most Read| പുന്നമടയിലെ കന്നിമുത്തം; നെഹ്‌റു ട്രോഫി കിരീടം നേടി അരോമ ചുണ്ടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE