കാസർഗോഡ്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സംയുക്‌ത ട്രേഡ് യൂണിയൻ കാസർഗോഡ് ജില്ലയിലെ 215 കേന്ദ്രങ്ങളിൽ ചക്രസ്‌തംഭന സമരം നടത്തി. 11 മുതൽ 15 മിനിറ്റ് നേരമായിരുന്നു സമരം. ഓരോ കേന്ദ്രങ്ങളിലും നേതാക്കൾ കോവിഡ് മാനദണ്ഡമനുസരിച്ച് നിലയുറപ്പിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്‌തു.
വിവിധ കേന്ദ്രങ്ങളിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ, ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്‌ണൻ, ഇടതുമുന്നണി ജില്ലാ കൺവീനർ കെപി സതീഷ് ചന്ദ്രൻ, എംഎൽഎമാരായ സിഎച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടികെ രാജൻ, ഐഎൻടിയുസി. സംസ്‌ഥാന സെക്രട്ടറി ആർ വിജയകുമാർ, എൻഎൽയു സംസ്‌ഥാന ജനറൽ സെക്രട്ടറി സിഎംഎ ജലീൽ, യുടിയുസി സംസ്‌ഥാന വൈസ് പ്രസിഡണ്ട് കരിവെള്ളൂർ വിജയൻ സംസ്‌ഥാന വൈസ് പ്രസിഡണ്ട് പി ജാനകി എന്നിവർ സംസാരിച്ചു.
Also Read: കോവിഡ് രോഗിയുടെ സംസ്‌കാരം തടഞ്ഞ് നാട്ടുകാർ; വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു








































