കണ്ണൂര്‍ : കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശികളായ രണ്ട് പേര് കൂടി മരിച്ചു. കണ്ണൂര്‍ മെഡിക്കൽ കോളേജില്‍ ചികിത്സയിലിൽ തുടരുമ്പോഴാണ് ഇവര്‍ക്ക് മരണം സംഭവിച്ചത്. നടുവില്‍ പാത്തന് പാറ സ്വദേശിയായ സെബാസ്റ്റ്യന്‍ (59) തളിപ്പറമ്പ് സ്വദേശിയായ ഇബ്രാഹിം (52) എന്നിവരാണ് ഇന്ന് മരണമടഞ്ഞത്. ഈ മാസം 16 ആം തീയതിയാണ് ഇരുവരും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയത്. കഠിനമായ പനിയും ശ്വാസം മുട്ടലും ആയിരുന്നു ഇരുവരുടെയും രോഗലക്ഷണം.
സെബാസ്റ്റ്യന്‍ നേരത്തെ തന്നെ രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ഇദ്ദേഹം ഭാര്യയുടെ ചികിത്സക്കായി ഒരു സ്വകാര്യ ആശുപത്രിയില്‍ കുറച്ചു ദിവസങ്ങള്‍ ചിലവഴിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രോഗ ലക്ഷണങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു. മരിച്ച ഇബ്രാഹിമിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും നേരത്തെ ഉണ്ടായിരുന്നില്ല.
Read also : കോവിഡ് വ്യാപനം; യുഎഇയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു







































