കോവിഡ് വ്യാപനം; യുഎഇയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

By Staff Reporter, Malabar News
UAE-Covidregulations-malabarnews
Representational Image
Ajwa Travels

അബുദാബി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചു. ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങുകളില്‍ പോലും പത്ത് പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ലയെന്നാണ് പുതിയ തീരുമാനം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവക്കും ഈ നിബന്ധന ബാധകമാണ്. യുഎഇയിലെ ആരോഗ്യ മന്ത്രാലയവും അടിയന്തര, ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നാണ് പൊതു പരിപാടികളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ ഒഴിച്ചു കൂടാനാവാത്തവരെ മാത്രം ക്ഷണിക്കാനാണ് നിര്‍ദേശം. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി രോഗബാധിതരല്ലെന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്ന പ്ലേറ്റ്, ഗ്ലാസ് തുടങ്ങിയവ വീണ്ടും ഉപയോഗിക്കാന്‍ പാടില്ലായെന്നും നിര്‍ദേശമുണ്ട്. വ്യക്തികള്‍ തമ്മില്‍ 2 മീറ്റര്‍ അകലം ഉറപ്പ് വരുത്തണം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കണം.

മരണാനന്തര ചടങ്ങുകളിലും കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണം. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ ഉണ്ടാവുമെന്നാണ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE