കണ്ണൂരിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്‌ഫോടനം; കുട്ടികൾക്കടക്കം പരിക്ക്

By Trainee Reporter, Malabar News
A Blast In thripunithura
Rep. Image
Ajwa Travels

കണ്ണൂർ: ജില്ലയിലെ പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്‌ഫോടനം. അസം സ്വദേശിക്കും രണ്ടു കുട്ടികൾക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ അസം സ്വദേശി സയിദ് അലിയുടെ കൈയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

കതിരൂർ പോലീസ് സ്‌ഥലത്ത് എത്തിയിട്ടുണ്ട്. വെള്ളക്കുപ്പി തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഇതര സംസ്‌ഥാന തൊഴിലാളികളായ എട്ടംഗ സംഘം ഇവിടെ ഒരു വീട് വാടകയ്‌ക്ക് എടുത്താണ് താമസിക്കുന്നത്. ഇവർ ശേഖരിച്ച ആക്രി സാധനങ്ങൾ തരംതിരിക്കുന്നതിനിടെയാണ് ഉഗ്ര ശബ്‌ദത്തോടെ സ്‌ഫോടനം നടന്നത്.

Most Read| അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മന്ത്രിസ്‌ഥാനം രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE