ന്യൂ ഡെല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കൂടുതല്‍ എംപിമാരില്‍ കോവിഡ് രോഗബാധ കണ്ടെത്തുന്ന സാഹചര്യത്തില്‍ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന. കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, പ്രഹ്ലാദ് പട്ടേല്‍ എന്നിവര്‍ ഉള്‍പ്പെടെ മുപ്പതിലധികം എംപിമാര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്.
ഒക്ടോബര്‍ 2 വരെയായിരുന്നു സഭ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അടച്ചിടല്‍ കാലത്ത് ഇറക്കിയ ഓര്‍ഡിനന്‍സുകളുടെ ബില്ലുകള്‍ കൂടി അംഗീകരിച്ച് അടുത്ത ആഴ്‌ചയോടെ സഭ പിരിയാനാണ് നീക്കം. കാര്‍ഷിക ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചില്ല. നേരത്തെ ബില്‍ ഇന്ന് തന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ രാജ്യം മുഴുവന്‍ പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
മുന്നണിക്കുള്ളിലെ ഭിന്നതകള്‍ പരിഹരിച്ച ശേഷമായിരിക്കും ഇതിന്റെ തുടര്‍ നടപടികള്‍ ആരംഭിക്കുക. ശിരോമണി അകാലിദളിന്റെ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചതിന് പിന്നാലെ അനുനയത്തിനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിച്ചു കഴിഞ്ഞു.
Read Also: കാര്‍ഷിക ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കില്ല







































