മുംബൈ: നേരിയ നേട്ടത്തോടെ വിപണി ഇന്ന് വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 84 പോയിന്റ് ഉയര്‍ന്ന് 52,780 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി സൂചിക 15,830 എന്ന നിലയിലും മുന്നേറുന്നുണ്ട്. ഇന്നലെ മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ വാര്‍ഷിക പൊതുയോഗം നടന്നിട്ടും 2 ശതമാനത്തിലേറെ തകര്‍ച്ചയാണ് റിലയന്‍സ് നേരിടുന്നത്.
ടാറ്റ സ്‌റ്റീല്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, മാരുതി സുസുക്കി, ടെക്ക് മഹീന്ദ്ര, എസ്ബിഐ, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ സെന്‍സെക്‌സില്‍ നേട്ടത്തോടെ തുടങ്ങിയവയാണ്.
റിലയന്‍സിന് പുറമെ ഹിന്ദുസ്‌ഥാന്‍ യുണിലെവര്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടിസിഎസ് ഓഹരികളും നഷ്‌ടത്തിലാണ് ഇന്ന് ഇടപാടുകള്‍ നടത്തുന്നത്. നിഫ്റ്റിയില്‍ എല്ലാ വ്യവസായ സൂചികകളും മുന്നോട്ട് കുതിക്കുകയാണ്. കൂട്ടത്തില്‍ നിഫ്റ്റി ലോഹം 1.9 ശതമാനം ഉയര്‍ച്ച കുറിച്ച് ഏറ്റവും മുൻപന്തിയിലാണ് ഉള്ളത്.
Read Also: കോപ്പ അമേരിക്ക; പരാഗ്വായ്, ചിലി, ഉറുഗ്വായ് ടീമുകൾ ക്വാർട്ടറിൽ







































