മലപ്പുറം : കോവിഡ് പരിശോധനക്കുള്ള സംവിധാനങ്ങൾ സജ്‌ജമാക്കി കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം. യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും, യാത്രക്കാർക്ക് 4 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ് വിമാനത്താവളത്തിൽ പരിശോധനക്ക് ആവശ്യമായ സംവിധാനം ഒരുക്കിയത്.
എന്നാൽ യുഎഇയിലേക്ക് വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നത് വീണ്ടും നീട്ടിയതോടെ പരിശോധനാ കൗണ്ടറുകളുടെ പ്രവർത്തനം തുടങ്ങുന്നത് വൈകും. 8 കൗണ്ടറുകളിലായാണ് പരിശോധനക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്. മിനിറ്റുകൾക്കകം ഫലം ലഭിക്കുന്നതിനുള്ള സംവിധാനങ്ങളാണ് എയർപോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്‌ജീകരിച്ചിട്ടുള്ളത്. നിശ്‌ചിത ഫീസ് പരിശോധനക്കായി യാത്രക്കാരുടെ പക്കൽ നിന്നും ഈടാക്കും.
കോഴിക്കോടുള്ള ഒരു സ്വകാര്യ ലാബിനാണ് പരിശോധന ചുമതല നൽകിയിട്ടുള്ളത്. എന്നാൽ യുഎഇയിലേക്കുള്ള യാത്രക്കാരുടെ പ്രവേശനവിലക്ക് നിലനിൽക്കുന്നതിനാൽ പരിശോധന ആരംഭിക്കാൻ സമയമെടുക്കും. നിലവിൽ കഴിഞ്ഞ ഏപ്രിൽ 25ആം മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്.
Read also : വിവാഹ വാഗ്‌ദാനം നൽകി പീഡനം; ക്ഷേത്ര പൂജാരിയ്‌ക്കെതിരെ കേസ്







































