കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്‌ദീപ് ദങ്കര്‍ അഴിമതിക്കാരനെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജെയ്ന്‍ ഹവാല കേസില്‍ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട വ്യക്‌തിയാണ് ദങ്കറെന്ന് മമത ആരോപിച്ചു. തന്റെ സര്‍ക്കാരിന് വലിയ ഭൂരിപക്ഷം ലഭിച്ചിട്ടും ഗവര്‍ണര്‍ ഏകാധിപതിയെ പോലെ പെരുമാറുന്നത് എന്തിനാണെന്നും മമത ചോദിച്ചു. ദങ്കറിനെ ഗവര്‍ണര്‍ സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യമുന്നയിച്ച് മൂന്ന് കത്തുകള്‍ താന്‍ നല്‍കിയിരുന്നെന്നും മമത കൂട്ടിച്ചേർത്തു.
ജെയ്ന്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന നാല് ഹവാല ബ്രോക്കര്‍മാര്‍ രാജ്യത്തെ പല രാഷ്‌ട്രീയക്കാര്‍ക്ക് നൂറ് കോടിയലധികം രൂപ നല്‍കിയെന്നതാണ് ജെയ്ന്‍ ഹവാല കേസ്. അതേസമയം, ബംഗാള്‍ നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാനാണ് തൃണമൂല്‍ ലക്ഷ്യമിടുന്നത്. ജൂലൈ രണ്ടിനാണ് ബംഗാളില്‍ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.
Read also: വാക്‌സിൻ വിരുദ്ധ ട്വീറ്റ്; പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി പ്രശാന്ത് ഭൂഷൺ







































