ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ വിരുദ്ധ ട്വീറ്റിന് പിന്നാലെ പ്രതിഷേധം ശക്‌തമായതോടെ വിശദീകരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. താന്‍ വ്യക്‌തിപരമായി വാക്‌സിൻ വിരുദ്ധനല്ലെന്നും എന്നാല്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ ചെറുപ്പക്കാരിലും കോവിഡ് മുക്‌തരിലും നടത്തുന്ന വാക്‌സിനേഷന്‍ നടപടികളെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്തുക്കളും ബന്ധുക്കളും തന്നെ വാക്‌സിൻ വിരുദ്ധനാക്കി ചിത്രീകരിക്കുന്നതു കൊണ്ടാണ് ഈ വിശദീകരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
വാക്‌സിനെടുത്തതിനെ തുടര്‍ന്ന് സ്‌ത്രീ മരിച്ചെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് പ്രശാന്ത് ഭൂഷണിട്ട ട്വീറ്റാണ് വിവാദമായത്.
ആരോഗ്യവാൻമാരായ ചെറുപ്പക്കാര്‍ കോവിഡ് കാരണം മരിക്കാന്‍ സാധ്യത കുറവാണെന്നും എന്നാല്‍ വാക്‌സിനേഷന്‍ കാരണം മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. കോവിഡ് മുക്‌തരില്‍ വാക്‌സിനെടുത്താല്‍ സ്വാഭാവിക പ്രതിരോധശേഷിയെ പോലും പ്രതികൂലമായി ബാധിച്ചേക്കാമെന്നും താന്‍ കോവിഡ് വാക്‌സിൻ എടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങളില്‍ വീഴരുതെന്നും എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു.
A lot of people including friends & family have accused me of promoting Vaccine hesitancy, let me clarify my position.
I am not anti Vaccine per se. But I believe it is irresponsible to promote universal vaccination of experimental&untested vaccines esp to young & Covid recovered https://t.co/SVHwgyZcvU— Prashant Bhushan (@pbhushan1) June 28, 2021
Most Read: ഇല്ലാക്കഥ പറഞ്ഞാൽ പലതും പറയേണ്ടിവരും; വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി