തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലെ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. നിലവിൽ സംസ്ഥാനത്ത് രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എങ്കിലും പ്രതീക്ഷിച്ച രീതിയിൽ രോഗവ്യാപനം കുറയുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. അതിനാൽ തന്നെ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ല.
സംസ്ഥാനത്ത് തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ടിപിആർ നിരക്ക് 10 ശതമാനത്തിൽ കൂടുതലാണ്. കൂടാതെ 24 തദ്ദേശ സ്ഥാപനങ്ങളിലാണ് നിലവിൽ ടിപിആർ നിരക്ക് ഉയർന്ന് തുടരുന്നത്. ഇവിടങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതിദിന രോഗബാധയിൽ വലിയ കുറവ് രേഖപ്പെടുത്താത്തത് സംസ്ഥാനത്ത് ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1 ലക്ഷത്തിൽ താഴെയാണെങ്കിലും, കോവിഡിനെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ തുടരുകയാണ്.
Read also : മുട്ടിൽ മരംമുറി കേസ്; രണ്ട് ചെക്ക്പോസ്റ്റ് ജീവനക്കാർക്ക് സസ്പെൻഷൻ







































