മലപ്പുറം: സോൺ കൾച്ചറൽ സെക്രട്ടറിമാർക്കായി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പബ്ളിക് റിലേഷൻ, മീഡിയ വർക്ക് ഷോപ്പ് അവസാനിച്ചു. പ്രസ് ക്‌ളബ്ബ് ജില്ലാ പ്രസിഡണ്ട് ശംസുദ്ദീന്‍ മുബാറക് ഉൽഘാടനം ചെയ്‌തു.
‘ഒരു പത്രപ്രവർത്തകന് ആദ്യംവേണ്ടത് ആർദ്രതയുള്ള മനസാണ്. ഇതുള്ളവർക്ക് മാത്രമേ മനുഷ്യരുടെ പ്രശ്‌നങ്ങളും വേദനകളും മനസിലാക്കി റിപ്പോർട് ചെയ്യാൻ സാധിക്കു. പത്രപ്രവർത്തനം നമുക്ക് നൽകുന്ന പലഗുണങ്ങളിൽ ഒരു ഗുണമാണ് അന്വേഷണാത്‌മക ചിന്താരീതി. ഈ ചിന്താരീതി നമ്മുടെ സ്വന്തം ജീവിതത്തിലെ വിഷയങ്ങളിലും പ്രയോജനപ്പെടുത്താൻ നാം ശ്രദ്ധിക്കണം‘ –ശംസുദ്ദീന്‍ മുബാറക് സംഘടനാ പിആർമാരെ ഓർമപ്പെടുത്തി.
പരിപാടിയിൽ അധ്യക്ഷത വഹിച്ച സംഘടനയുടെ ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി ‘നാട്ടില്‍ ചിദ്രതയുണ്ടാക്കുന്ന പ്രയോഗങ്ങളില്‍ നിന്നും അധികാരികള്‍ വിട്ടുനില്‍ക്കണമെന്നും ഉന്നത സ്‌ഥാനത്തുള്ളവരുടെ അനവസരങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന പ്രവണത പ്രോൽസാഹിപ്പിക്കാൻ പാടില്ലാത്തതാണെന്നും‘ പ്രസംഗത്തിൽ പറഞ്ഞു.
മലപ്പുറം വാദിസലാമിൽ രാവിലെ 10ന് ആരംഭിച്ച പരിപാടി 2 മണിക്ക് അവസാനിച്ചു. മാതൃഭൂമി പ്രതിനിധി എ അലവിക്കുട്ടി, സിറാജ് പ്രതിനിധി വിപിഎം സ്വാലിഹ്, മലബാർ ന്യൂസ് പ്രതിനിധി നൗഷാദലി പറമ്പത്ത് എന്നിവർ വിവിധ പഠന ക്‌ളാസുകള്‍ നയിച്ചു. പിഎം മുസ്‌തഫ മാസ്‌റ്റർ, യൂസുഫ് ബാഖവി മാറഞ്ചേരി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, കെപി ജമാല്‍ കരുളായി, എസികെ പാങ്ങ് എന്നിവർ നേതൃത്വം നല്‍കി.
Most Read: ഡെൽഹിയിൽ അപൂർവ കോവിഡ് അനുബന്ധ രോഗം; 5 പേർ ആശുപത്രിയിൽ





































