ഡെൽഹിയിൽ അപൂർവ കോവിഡ് അനുബന്ധ രോഗം; 5 പേർ ആശുപത്രിയിൽ

By Staff Reporter, Malabar News
cytomegalo-virus
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത്‌ ആശങ്കയായി അപൂർവ കോവിഡ് അനുബന്ധ രോഗം. മലദ്വാര രക്‌ത സ്രാവമാണ് കണ്ടെത്തിയത്. അഞ്ച് രോഗികളിലാണ് ഈ അപൂർവ രോഗം കണ്ടെത്തിയത്. കഠിനമായ വയറുവേദനയെ തുടർന്നാണ് ഇവരെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

‘സൈറ്റോമെഗാലോ’ വൈറസാണ് രോഗത്തിന് കാരണം. കോവിഡ് വന്നതിന് 20മുതൽ 30 വരെ ദിവസത്തിന് ശേഷമാണ് രോഗം കണ്ടെത്തിയതെന്ന് ആശുപത്രി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. 30നും 70നും ഇടയിലുള്ള പ്രായപരിധിയിൽ പെട്ടവരാണ് രോഗം കണ്ടെത്തിയവർ. അഞ്ച് പേരിൽ രണ്ട് പേർക്കും ഗുരുതരമായ രക്‌തസ്രാവമായിരുന്നു. ഇതിൽ ഒരാളെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കി.

Read Also: ജമ്മു ഡ്രോൺ ആക്രമണം; പ്രധാനമന്ത്രി വിളിച്ച യോഗം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE