ജമ്മു ഡ്രോൺ ആക്രമണം; പ്രധാനമന്ത്രി വിളിച്ച യോഗം ആരംഭിച്ചു

By Staff Reporter, Malabar News
government-to-take-decision-on-birth-certificate

ന്യൂഡെൽഹി: ജമ്മു ഡ്രോൺ ആക്രമണം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച യോഗം ഡെൽഹിയിൽ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, അഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവർ പങ്കെടുക്കുന്നുണ്ട്.

ലഡാക്ക് സന്ദർശനം പൂർത്തിയാക്കി ഡെൽഹിയിൽ എത്തിയ രാജ്‌നാഥ് സിംഗ് മേഖലയിലെ സുരക്ഷാ സജ്‌ജീകരണങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കും.

കൂടിക്കാഴ്‌ചയ്‌ക്ക് മുന്നോടിയായി ഉന്നത വ്യോമസേന ഉദ്യോഗസ്‌ഥരെ രാജ്‌നാഥ് സിംഗ് കണ്ടിരുന്നു. ഇതിനിടെ ഡ്രോൺ ആക്രമണത്തിലുള്ള അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎക്ക് കൈമാറി.

ഇരട്ട സ്‍ഫോടനങ്ങളിലെ അന്വേഷണമാണ് എൻഐഎക്ക് കൈമാറിയത്. നേരത്തെ എൻഐഎ ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. എൻഎസ്‌ജിയുടെ ബോംബ് സ്‌ക്വാഡും വിമാനത്താവളത്തിൽ ഇന്ന് പരിശോധന നടത്തി.

Read Also: പഞ്ചാബിൽ എല്ലാവർക്കും സൗജന്യ വൈദ്യുതി; എഎപിക്ക് മാത്രം കഴിയുന്ന മാജിക്കെന്ന് കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE