തിരുവനന്തപുരം: കോവിഡ് ചികിൽസാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‍മെന്റുകൾ നൽകിയ പുനപരിശോധനാ ഹരജി ഹൈക്കോടതി പരിഗണിച്ചു. സ്വകാര്യ ആശുപത്രികളുമായി കോവിഡ് ചികിൽസാ നിരക്കിന്റെ കാര്യത്തിൽ ചർച്ച തുടരുന്നതായി സംസ്‌ഥാന സർക്കാർ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി.
സ്വകാര്യ ആശുപത്രികളിലെ മുറിവാടകയുടെ കാര്യത്തിൽ തീരുമാനമായില്ലെന്ന് സർക്കാർ കോടതിയില്‍ പറഞ്ഞു . മുറിവാടക സംബന്ധിച്ച ഉത്തരവിലെ പിഴവുകൾ തിരുത്താൻ പത്ത് ദിവസം കൂടി വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ ആവശ്യം കോടതി അംഗീകരിച്ചു.
അതേസമയം, മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്‌ചയിക്കാം എന്ന സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിനുള്ള വിലക്ക് തുടരും. സ്വകാര്യ ആശുപത്രികൾ അടച്ചു പൂട്ടുകയല്ല ഉദ്ദേശമെന്നും കൊള്ളലാഭം തടയുക മാത്രമാണ് ലക്ഷ്യമെന്നും കോടതി പറഞ്ഞു. ബിസിനസിനെ കുറിച്ചല്ല ജീവനെ കുറിച്ചാണ് കോടതി സംസാരിക്കുന്നതെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്‌തമാക്കി. കേസ് അടുത്ത വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.
Must Read: തിരുവഞ്ചൂരിന് വധഭീഷണി; 10 ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കിൽ വധിക്കുമെന്ന് കത്ത്